Bigg Boss Malayalam
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് എത്തിയ പൂജ കൃഷ്ണന്‍ ഷോയില്‍ നിന്ന് പുറത്തേക്ക്. ആരോഗ്യപരമായ അവശതകള്‍ കാരണമാണ് പൂജ പുറത്തായതെന്നാണ് വിവരം. ഡിസ്‌ക്കിനു അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൂജ കൃഷ്ണന്‍ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ കരയുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ചികിത്സയുടെ ഭാഗമായാണ് പൂജ ബിഗ് ബോസില്‍ നിന്നു താല്‍ക്കാലികമായി പുറത്താകുന്നത്. അതേസമയം ഡിസ്‌ക്കിന് അസഹ്യമായ വേദന ഉള്ളതിനാല്‍ ഒരുപാട് ദിവസത്തെ വിശ്രമം പൂജയ്ക്ക് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പൂജ ഇനി ബിഗ് ബോസിലേക്ക് തിരിച്ചെത്തില്ല. രണ്ടാഴ്ച മുന്‍പാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി പൂജ ബിഗ് ബോസിലേക്ക് എത്തിയത്.
അതേസമയം ചികിത്സയിലായിരുന്ന സിജോ ഈ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു മത്സരാര്‍ഥിയായ അസി റോക്കിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ സിജോയ്ക്ക് മുഖത്ത് അടിയേറ്റിരുന്നു. തുടര്‍ന്ന് സിജോയെ മൈനര്‍ സര്‍ജറിക്ക് വിധേയനാക്കേണ്ടി വന്നു. അതിനുശേഷം വിശ്രമത്തില്‍ പോയ സിജോ മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ ബിഗ് ബോസിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര് അനില്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്ത്തി.…