Categories: latest news

മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു; സംവിധാനം ആരെന്നോ?

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെ സ്വപ്ന ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുക. ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നാല് വര്‍ഷത്തിനു ശേഷമാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. നാല് വര്‍ഷം നാല് ദിവസം പോലെ കടന്നുപോയെന്ന് തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വീഡിയോയില്‍ ശോഭന പറഞ്ഞു.

മോഹന്‍ലാലിന്റെ 360-ാം സിനിമയായിരിക്കും ഇത്. രജപുത്ര രഞ്ജിത്താണ് നിര്‍മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനിലും ചേര്‍ന്നാണ് തിരക്കഥ. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നിവയാണ് തരുണ്‍ മൂര്‍ത്തിയുടെ ശ്രദ്ധേയമായ സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago