Mohanlal and Shobana
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെ സ്വപ്ന ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുക. ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നാല് വര്‍ഷത്തിനു ശേഷമാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. നാല് വര്‍ഷം നാല് ദിവസം പോലെ കടന്നുപോയെന്ന് തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വീഡിയോയില്‍ ശോഭന പറഞ്ഞു.
മോഹന്‍ലാലിന്റെ 360-ാം സിനിമയായിരിക്കും ഇത്. രജപുത്ര രഞ്ജിത്താണ് നിര്‍മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനിലും ചേര്‍ന്നാണ് തിരക്കഥ. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നിവയാണ് തരുണ്‍ മൂര്‍ത്തിയുടെ ശ്രദ്ധേയമായ സിനിമകള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…