Categories: latest news

കുടുംബ പ്രേക്ഷകരെ തിരിച്ചുപിടിക്കാന്‍ ദിലീപ്; പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പവി കെയര്‍ ടേക്കര്‍’ ഏപ്രില്‍ 26 നു തിയറ്ററുകളിലെത്തും. ദിലീപിന്റെ സമീപകാല ചിത്രങ്ങളെല്ലാം തിയറ്ററില്‍ വന്‍ പരാജയമായിരുന്നു. പവി കെയര്‍ ടേക്കറിലൂടെ കുടുംബപ്രേക്ഷകരെ തിരിച്ചുപിടിക്കാന്‍ ദിലീപിനു സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരും താരത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.

ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്. രാജേഷ് രാഘവന്റേതാണ് കഥ. ഒരു ഫ്ളാറ്റിന്റെ കെയര്‍ ടേക്കറായാണ് ദിലീപ് വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2015 ല്‍ റിലീസ് ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 2022 ല്‍ പുറത്തിറങ്ങിയ ഡിയര്‍ ഫ്രണ്ട് ആണ് വിനീതിന്റെ രണ്ടാമത്തെ ചിത്രം.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago