ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
വസ്ത്രധാരണത്തിന്റെ പേരില്‍ താരത്തിന് നിരന്തരം വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്. തുണി ഇറക്കം കുറച്ചാല്‍ സിനിമയില്‍ അവസരം ലഭിക്കില്ലെന്ന് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മാളവിക ഇപ്പോള്‍. സിനിമയില്‍ അവസരം കിട്ടുകയെന്നത് ഭാഗ്യവും പ്രയത്‌നവുമാണെന്നും മാളവിക പറയുന്നു. കൂടാതെ തന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…