Categories: Gossips

പിരിയാന്‍ ആഗ്രഹിച്ച് ജാസ്മിന്‍; ആരെയാണ് പേടിക്കുന്നതെന്ന് ഗബ്രി

ജാസ്മിനുമായുള്ള സൗഹൃദത്തില്‍ അകലം വയ്ക്കാന്‍ തയ്യാറാകാതെ ഗബ്രി. ജാസ്മിനുമായുള്ള സൗഹൃദം തുടരാനാണ് ഗബ്രി ആഗ്രഹിക്കുന്നത്. എന്നാല്‍ ഗബ്രിയുമായുള്ള കൂട്ട് ബിഗ് ബോസ് വീട്ടിലെ തന്റെ നിലനില്‍പ്പിനു തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ജാസ്മിന്‍ അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ഷോ ചൂടുപിടിച്ചിരിക്കുന്നത്.

Jasmine (Bigg Boss Malayalam)

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായ സീക്രട്ട് ഏജന്റ് – സായ് കൃഷ്ണന്‍ ജാസ്മിനോട് പുറത്തെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഗബ്രിയുമായുള്ള കൂട്ട് പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന സൂചന സായ് കൃഷ്ണന്‍ ജാസ്മിനു നല്‍കിയിട്ടുണ്ട്. ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടിനെ കുറിച്ച് പുറത്ത് നടക്കുന്ന ചര്‍ച്ചകളും സായ് കൃഷ്ണന്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ജാസ്മിന്റെ മനംമാറ്റം.

ഗബ്രിയുമായുള്ള സൗഹൃദത്തില്‍ അകലം പാലിച്ചില്ലെങ്കില്‍ അത് കൂടുതല്‍ തിരിച്ചടിയാകുമെന്ന് ജാസ്മിന്‍ മനസിലാക്കുന്നുണ്ട്. ഗബ്രി തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ‘എനിക്ക് പേടി ആണ് പറയാന്‍’ എന്നാണ് ജാസ്മിന്‍ കഴിഞ്ഞ എപ്പിസോഡില്‍ മറുപടി നല്‍കിയത്. എന്നാല്‍ ഗബ്രി വിടാനുള്ള ഉദ്ദേശമില്ല. ജാസ്മിനൊപ്പം ഗെയിം കൊണ്ടുപോകാനാണ് ഗബ്രി ഇപ്പോഴും ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളില്‍ ബിഗ് ബോസില്‍ തീ പാറുമെന്ന് ഉറപ്പാണ്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago