Categories: Gossips

LGBTQA+ വിഭാഗത്തെ കുറിച്ച് മോശമായി സംസാരിച്ച് ബിഗ് ബോസിലെ മത്സരാര്‍ഥി; അഭിഷേകിനെ ഉടന്‍ പുറത്താക്കും !

ലിംഗലൈംഗിക ന്യൂനപക്ഷ വിഭാഗത്തെ മോശക്കാരായി ചിത്രീകരിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍. ഷോയുടെ 28-ാം ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ആറ് പേരില്‍ ഒരാളാണ് അഭിഷേക്. ബിഗ് ബോസ് വീട്ടില്‍ എത്തിയ ആദ്യദിനം തന്നെ താന്‍ LGBTQA+ വിഭാഗത്തിനു എതിരാണെന്ന് അഭിഷേക് പരസ്യമായി നിലപാട് അറിയിച്ചിരുന്നു. അതിനൊപ്പം ഈ വിഭാഗത്തെ മോശക്കാരായി ചിത്രീകരിക്കുന്ന വിവാദ പരാമര്‍ശങ്ങളും അഭിഷേക് നടത്തി.

നേരത്തെ തന്നെ ഹോമോ ഫോബിക് – സ്ത്രീവിരുദ്ധ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ സെലിബ്രിറ്റിയാണ് അഭിഷേക്. മനുഷ്യത്ത വിരുദ്ധമായ പരാമര്‍ശങ്ങളുടെ പേരില്‍ ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്ക് നേരിട്ടിരുന്നു. ഇങ്ങനെയൊരു വ്യക്തിയെ ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്നത് ശരിയായില്ലെന്ന അഭിപ്രായം പ്രേക്ഷകര്‍ക്കിടയിലുണ്ട്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ അഭിഷേക് ജയ്ദീപ് എന്ന മത്സരാര്‍ഥിക്കെതിരെ അഭിഷേക് ശ്രീകുമാര്‍ മോശം പരാമര്‍ശം നടത്തി. താന്‍ ഒരു ഗേ ആണെന്ന് വെളിപ്പെടുത്തിയിട്ടുള്ള താരമാണ് അഭിഷേക് ജയ്ദീപ്. ഇതാണ് ഹോമോഫോബിക് ആയ അഭിഷേക് ശ്രീകുമാറിലെ മോശം പരാമര്‍ശത്തിനു കാരണം. തന്റെ പേര് അഭിഷേക് കെ ജയ്ദീപ് ആണെന്ന് പറഞ്ഞപ്പോള്‍ കെ എന്താണെന്ന് അഭിഷേക് ശ്രീകുമാര്‍ ചോദിച്ചു. അത് വീട്ടുപേരാണെന്ന് അഭിഷേക് ജയ്ദീപ് പറഞ്ഞപ്പോള്‍ താന്‍ കരുതിയത് മറ്റൊന്നാണെന്നായിരുന്നു അഭിഷേക് ശ്രീകുമാറിന്റെ പ്രതികരണം. ഹൗസിലെ മറ്റു മത്സരാര്‍ഥികളും അഭിഷേക് ശ്രീകുമാറിനെതിരെ അപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു.

അതേസമയം ഭിന്നലൈംഗിക ന്യൂനപക്ഷത്തെ മോശമായി ചിത്രീകരിച്ച അഭിഷേകിനെതിരെ ബിഗ് ബോസ് നടപടിയെടുക്കുമെന്നാണ് വിവരം. അഭിഷേകിനെതിരെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ശക്തമായ നടപടിയിലേക്ക് നീങ്ങുന്നത്. സ്പോട്ട് എവിക്ഷനിലൂടെ അഭിഷേകിനെ പുറത്താക്കാനാണ് സാധ്യത.

അനില മൂര്‍ത്തി

Recent Posts

ശാലീന സുന്ദരിയായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 hour ago

സാരിയിലും സ്‌റ്റൈലിഷ് ലുക്കുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

നാടന്‍ പെണ്ണായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 hour ago

മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്; മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

19 hours ago

നൃത്തം പഠിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കാറില്ല; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

19 hours ago