Categories: latest news

ആര് പറഞ്ഞു പ്രണവ് മോഹന്‍ലാലിന് താല്‍പര്യമില്ലെന്ന്? വിനീതിന്റെ വാക്കുകള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിനു സിനിമയില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. പ്രണവ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു പറച്ചില്‍. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രണവ് അഭിനയിക്കാന്‍ താല്‍പര്യക്കുറവൊന്നും ഇല്ലെന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറയുന്നത്.

പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. എന്നാല്‍ പ്രണവിന് ഇഷ്ടമില്ലാത്തത് സ്റ്റാര്‍ഡം ആണെന്നും വിനീത് പറഞ്ഞു. ‘ പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നുള്ളത് പലരുടെയും തെറ്റായ ധാരണയാണ്. അവന് അഭിനയിക്കാന്‍ നല്ല ഇഷ്ടമാണ്. പക്ഷേ അവന് ഇഷ്ടമല്ലാത്തത് സ്റ്റാര്‍ഡമാണ്. എപ്പോഴും ലൈംലൈറ്റില്‍ തന്നെ നില്‍ക്കണമെന്നുള്ളതും ആളുകള്‍ എപ്പോഴും ശ്രദ്ധിക്കുന്നതും അവന് ഇഷ്ടമല്ല. ഒരു ജിപ്സി മോഡ് ആണ്. സഞ്ചാരിയാണ് അവന്‍ എപ്പോഴും,’

Vineeth and Pranav Mohanlal

‘ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് എന്‍ജോയ് ചെയ്യുന്ന ഒരാളാണ്. അവന്റെ ബാക്കി ഇഷ്ടങ്ങള്‍ പോലെ ഒന്നാണ് അഭിനയവും. അവന്‍ റോക്ക്ക്ലൈമ്പ് ചെയ്യുന്ന അതേ പാഷനോടെയാണ് അഭിനയിക്കുന്നതും. അതേ പാഷനോടെയാണ് അവന്‍ മ്യൂസിക് കമ്പോസ് ചെയ്യുന്നതും പാട്ടുകള്‍ എഴുതുന്നതും.ഇതെല്ലാം അവന്റെ ഇഷ്ടമുള്ള കാര്യങ്ങളാണ്. എനിക്ക് അവനെ അത്രയ്ക്ക് മനസ്സിലായത് കൊണ്ടാണ് ഞാന്‍ ഈ പറയുന്നത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 hour ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 hour ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

15 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

15 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

15 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

15 hours ago