Categories: latest news

സാനിറ്ററി പാഡുകള്‍ വലിച്ചെറിഞ്ഞു; നാല്‍പതിലെ തന്റെ ഐവിഎഫിനെക്കുറിച്ച് ഫറാ ഖാന്‍

ഡാന്‍ഡ് കോറിയോഗ്രാഫര്‍ അന്ന നിലയില്‍ ബോളിവുഡില്‍ ഏറെ സജീവമാണ് ഫറാ ഖാന്‍. ഇതിനു പുറമെ സംവിധായിക എന്ന നിലയിലും ഫറാ ഖാന്‍ തന്റെ കഴിവ് തെളിയിച്ചു. ഓം ശാന്തി ഓം, മേം ഹൂ ന എന്നീ ചിത്രങ്ങളാണ് താരം സംവിധാനം ചെയ്തത്.

ഫറാ ഖാന്‍ ആദ്യമായി നൃത്തസംവിധാനം ചെയ്ത ചിത്രം അമീര്‍ ഖാന്‍ നായകനായ ജോ ജീത്ത വഹി സികന്ദര്‍ എന്ന ചിത്രമായിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളില്‍ നൃത്ത സംവിധാനം പ്രശസ്തമായി. കഭി ഹാ കഭി ന എന്ന ചിത്രത്തിന്റെ സംവിധാനത്തിനിടെ നടന്‍ ഷാരൂഖ് ഖാനുമായി പരിചയപ്പെടുകയും ഇവര്‍ പിന്നീട് നല്ല സുഹൃത്തുക്കള്‍ ആവുകയും ചെയ്തു. അന്താരാഷ്ട്രചലച്ചിത്രമേഖലയില്‍ മണ്‍സൂണ്‍ വെഡ്ഡിംഗ് , ബോംബേ ഡ്രീംസ് , വാനിറ്റി എന്നീ ചിത്രങ്ങളില്‍ നൃത്ത സംവിധാനം ചെയ്തു കൊണ്ട് ശ്രദ്ധേയയായി.

ഇപ്പോള്‍ തന്റെ ഐവിഎഫ് ചികിത്സയെക്കുറിച്ച് മനസ് തുറക്കുകയാണ് ഫറാ ഖാന്‍. പ്രായം വൈകിയതിനാല്‍ ഐവിഎഫിലൂടെയാണ് കുട്ടികള്‍ ജനിച്ചത്. 42-ാം വയസിലാണ് ഐവിഎഫ് ചെയ്തത്. ഓം ശാന്തി ഓശാനയുടെ ഷൂട്ട് നടക്കുന്ന സമയത്തായിരുന്നു ഇത്. എന്നും രാവിലെ ഇഞ്ചക്ഷന്‍ എടുക്കാന്‍ പോകും. അതിനു ശേഷമാണ് ഷൂട്ടിന് പോവുക. ഐവിഎഫ് ചെയ്ത ശേഷം ആദ്യം ചെയ്ത കാര്യം ബാത്ത്‌റൂമിലെ സാനിറ്ററി പാഡുകള്‍ വലിച്ചെിറിഞ്ഞു എന്നതാണ്. തനിക്ക് ഇത്തവണ ആര്‍ത്തവമാകില്ല. പകരം ഗര്‍ഭിണിയാകുമെന്ന് താന്‍ ഉറപ്പിച്ചിരുന്നു എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

4 minutes ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

14 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

14 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

14 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

14 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

15 hours ago