Categories: latest news

ബിഗ് ബോസില്‍ കയ്യാങ്കളി; സിജോയെ റോക്കി അടിച്ചു ! ഇനി എന്തും സംഭവിക്കാം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നാടകീയ രംഗങ്ങള്‍. ഏറെ ആരാധകരുള്ള റോക്കി ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹമത്സരാര്‍ഥിയായ സിജോയെ ശാരീരികമായി ആക്രമിച്ചതാണ് റോക്കിക്ക് വിനയായത്. റോക്കി സിജോയുടെ മുഖത്തടിക്കുന്ന പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ശാരീരികമായി ആക്രമിച്ചാല്‍ ബിഗ് ബോസില്‍ നിന്ന് മത്സരാര്‍ഥികളെ അടിയന്തരമായി പുറത്താക്കുമെന്നാണ് നിയമം. അതുകൊണ്ട് സിജോയെ ആക്രമിച്ചതിന്റെ പേരില്‍ റോക്കിയെ ഉടന്‍ പുറത്താക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. മുന്‍ സീസണുകളില്‍ രജിത് കുമാര്‍, റോബിന്‍ രാധാകൃഷ്ണന്‍ എന്നിവരെ ശാരീരികമായി ആക്രമിച്ചതിന്റെ പേരില്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

അതേസമയം സീക്രട്ട് റൂമിലേക്കാണ് റോക്കിയെ കൊണ്ടുപോയതെന്നാണ് മറ്റു ചില പ്രേക്ഷകര്‍ പറയുന്നത്. അടുത്ത വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ എത്തിയ ശേഷം ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമെന്നും അതിനുശേഷം സിജോയുടെ അഭിപ്രായം കൂടി അറിഞ്ഞാകും റോക്കിയെ പുറത്താക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും പ്രേക്ഷകര്‍ കരുതുന്നു.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

5 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

5 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

5 hours ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

5 hours ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

5 hours ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

5 hours ago