Categories: latest news

‘മറ്റൊരു വിവാഹം കഴിച്ചൂടെ’ ആരാധികയുടെ ചോദ്യത്തിനു ആര്യയുടെ മറുപടി ഇങ്ങനെ

ബഡായി ബംഗ്ലാവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആര്യ ബാബു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം ഷോയില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞു തുടങ്ങിയത്. വിവാഹ മോചിതയായ ആര്യക്ക് അതിനുശേഷം മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതും പരാജയപ്പെട്ടു. ഇപ്പോള്‍ ഇതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഒരു ആരാധിക ‘ചേച്ചിക്ക് നല്ല ഒരാളെ വിവാഹം ചെയ്തൂടെ’ എന്ന ചോദ്യവുമായി എത്തിയത്. അതിന് ആര്യ കൃത്യമായ മറുപടി നല്‍കി. ‘ഞാന്‍ എന്തിന് വിവാഹിതയാകണം..? ഞാന്‍ തനിയെ എല്ലാം ഗംഭീരമായി ചെയ്യുന്നുണ്ടല്ലോ’ എന്നാണ് മറുപടിയായി ആര്യ പറഞ്ഞത്. തന്റെ ജീവത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി മകളാണെന്നും ആര്യ പറയുന്നുണ്ട്.

രോഹിത് സുശീലന്‍ ആണ് ആര്യയുടെ ആദ്യത്തെ ജീവിതപങ്കാളി. ഖുശി എന്നാണ് ആര്യയുടെ മകളുടെ പേര്. മകള്‍ ഇപ്പോള്‍ ആര്യക്കൊപ്പമാണ്.

അനില മൂര്‍ത്തി

Recent Posts

ജീന്‍സും ജുബ്ബയും ധരിച്ച ആത്മാവിനെ കണ്ടു; അനുഭവം പങ്കുവെച്ച് നടി ലെന

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടിയാണ്…

2 hours ago

അനാവശ്യമായ ഗോസിപ്പുകള്‍; തുറന്നടിച്ച് മീന

തമിഴ്, മലയാളം സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി…

2 hours ago

പുതിയൊരു യാത്രയിലേക്ക്; തുറന്ന് പറഞ്ഞ് വീണ നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് വീണാ നായര്‍.…

2 hours ago

വിജയം പഠിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ പരാജയം പഠിപ്പിച്ചു; സാമന്ത

വിജയങ്ങള്‍ മാത്രമല്ല, പരാജയങ്ങളും ജീവിതത്തില്‍ വലിയ പാഠങ്ങള്‍…

2 hours ago

കൊച്ചമ്മയുടെ വിവാഹം; ആശങ്ക പങ്കുവെച്ച് കുരുന്നുകള്‍

മലയാളികളുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. റിമി…

2 hours ago

യാത്ര പറയാന്‍ പോലുമായില്ലെന്നത് വേദനിപ്പിക്കുന്നു; വേദന പങ്കുവെച്ച് രഹ്ന

മലയാളിയ്ക്ക് ഇന്നും മറക്കാനാകാത്ത വേര്‍പാടാണ് കലാഭവന്‍ നവാസിന്റേത്.…

2 hours ago