ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്.
മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേണ്ടിയിരുന്നത്. ലോഹിതദാസ് ചിത്രം ചക്രം ആയിരുന്നു ആ സിനിമ. മോഹന്‍ലാലും ദിലീപും വിദ്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രീതിയിലാണ് ലോഹിതദാസ് ആദ്യം ചക്രം തുടങ്ങിയത്. എന്നാല്‍, ആദ്യ ഷെഡ്യൂളിന് ശേഷം സിനിമ നിലച്ചു. അരങ്ങേറ്റ ചിത്രം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നടിയെന്ന് വിദ്യയെ മലയാള സിനിമാ ലോകം പരിഹസിച്ചു.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. വിവാഹം രണ്ട് വ്യക്തികള്‍ തമ്മില്‍ മാത്രമാണ്. ഇന്ത്യയില്‍ നമ്മള്‍ വിവാഹം ചെയ്യുമ്പോള്‍ ആ കുടുംബത്തെയാണ് വിവാഹം ചെയ്യുന്നതെന്ന് പറയും. അതെല്ലാം മണ്ടത്തരമാണ്. വിവാഹം രണ്ട് വ്യക്തികള്‍ കമ്മിലാണ് നടക്കുന്നതെന്ന് ഞാന്‍ ചിന്തിക്കുന്നു. ആ ബന്ധം നിലനില്‍ക്കുന്നതോ തകരുന്നതോ ആ രണ്ട് വ്യക്തികള്‍ കാരണമാണ്. ദമ്പതികള്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളൊന്നും മറ്റാരോടും ചര്‍ച്ച ചെയ്യരുതെന്നും വിദ്യ ബാലന്‍ അഭിപ്രായപ്പെട്ടു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…