Categories: Videos

ഫഹദ് ഫാസിലിനു വേണ്ടി ശ്രീനാഥ് ഭാസി പാടിയത് കേട്ടോ? ‘ആവേശം’ ഉയരുന്നു

‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിലെ ലിറിക്കല്‍ ഗാനം റിലീസ് ചെയ്തു. ‘കുലീനരേ ഉദാത്തരേ’ എന്ന് തുടങ്ങുന്ന ‘ജാഡ’ സോങ്ങിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. വരികള്‍: വിനായക് ശശികുമാര്‍.

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആവേശം’ ഏപ്രില്‍ 11 നാണ് തിയറ്ററുകളിലെത്തുക. സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, ഹിപ്പ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നസ്രിയ നസീം, അന്‍വര്‍ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഓണ സ്റ്റൈലിന് പുതിയ ടച്ച്; കസവ് സാരിയിൽ ആൽഫി പഞ്ഞിക്കാരൻ

ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…

10 hours ago

അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചോ? റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…

16 hours ago

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമ; ആസിഫ് അലി

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ…

16 hours ago

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭാവന

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി…

17 hours ago