Categories: Videos

ഫഹദ് ഫാസിലിനു വേണ്ടി ശ്രീനാഥ് ഭാസി പാടിയത് കേട്ടോ? ‘ആവേശം’ ഉയരുന്നു

‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിലെ ലിറിക്കല്‍ ഗാനം റിലീസ് ചെയ്തു. ‘കുലീനരേ ഉദാത്തരേ’ എന്ന് തുടങ്ങുന്ന ‘ജാഡ’ സോങ്ങിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. വരികള്‍: വിനായക് ശശികുമാര്‍.

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആവേശം’ ഏപ്രില്‍ 11 നാണ് തിയറ്ററുകളിലെത്തുക. സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, ഹിപ്പ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നസ്രിയ നസീം, അന്‍വര്‍ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

4 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago