Categories: Videos

‘ആ കൂളിങ് ഗ്ലാസ് ഊര്, ഇനി വെച്ചോ’; ചിരിപ്പിച്ച് മമ്മൂട്ടി (വീഡിയോ)

സഹപ്രവര്‍ത്തകരുമായി വളരെ ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. ഓരോ സിനിമയിലേയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിശേഷങ്ങള്‍ പോലും മലയാളത്തിന്റെ മെഗാസ്റ്റാര്‍ തിരക്കാറുണ്ട്. സഹപ്രവര്‍ത്തകരോട് കളിച്ചും ചിരിച്ചും സമയം പങ്കിടുന്ന മമ്മൂട്ടിയെ പല സെറ്റുകളിലും കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ സിനിമകളുടെ വിജയാഘോഷ പരിപാടിക്കിടെയാണ് സഹപ്രവര്‍ത്തകനോട് രസകരമായ രീതിയില്‍ മമ്മൂട്ടി ഇടപെട്ടത്.

രണ്ട് സിനിമകളിലേയും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സക്‌സസ് മീറ്റില്‍ പങ്കെടുത്തിരുന്നു. എല്ലാവര്‍ക്കും മമ്മൂട്ടി മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. ഇതിനിടയില്‍ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂളിങ് ഗ്ലാസ് ധരിച്ച് മമ്മൂട്ടിയുടെ കൈയില്‍ നിന്ന് മൊമന്റോ വാങ്ങാന്‍ എത്തി. പിന്നീട് സംഭവിച്ച കാര്യങ്ങളാണ് വീഡിയോയില്‍ !

യുവാവിനോട് ചിരിച്ചുകൊണ്ട് കൂളിങ് ഗ്ലാസ് ഊരാന്‍ മമ്മൂട്ടി ആവശ്യപ്പെടുന്നുണ്ട്. ഇടി വേണോ എന്ന് താരം ആംഗ്യം കാണിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടാമത്തെ മൊമന്റോ നല്‍കുന്ന സമയത്ത് ഇതേ യുവാവിനോട് കൂളിങ് ഗ്ലാസ് വയ്ക്കാനും മമ്മൂട്ടി ആവശ്യപ്പെടുന്നുണ്ട്. സന്തോഷത്തില്‍ ചിരിച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകന്‍ തന്റെ പ്രിയതാരം പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നത്. ഈ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

14 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago