Categories: latest news

ഫോണിലെ വാള്‍പേപ്പര്‍ ഏതാണ്?; ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി നമിത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.
തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ആരാധകരുമായി നമിത നടത്തിയ സംവാദമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ക്യൂ ആന്‍ഡ് ഏ സെക്ഷന്‍ നടത്തിയിരിക്കുകയാണ് നമിത. എന്ത് വേണമെങ്കിലും തന്നോട് ചോദിക്കാമെന്ന് പറഞ്ഞതോടെ നമിതയെ ഇഷ്ടമാണെന്നും കമ്മിറ്റഡ് ആണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് വന്നിരിക്കുന്നത്. അതിലേറ്റവും ശ്രദ്ധേയം നടിയുടെ വാള്‍പേപ്പറിലെ ആളെയാണ്. നമിതയുടെ ഫോണിലെ വാള്‍പേപ്പര്‍ ഏതാണെന്നുള്ള ചോദ്യത്തിന് സ്‌ക്രീന്‍ഷോട്ട് സഹിതം ചിത്രമെന്താണെന്ന് നടി കാണിച്ചിരിക്കുകയാണ്. നടന്‍ ദിലീപിന്റെ മകളും നമിതയുടെ ആത്മാര്‍ഥ സുഹൃത്തുമായ മീനാക്ഷി ദിലീപാണ് ഫോട്ടോയിലുള്ളത്.

ജോയൽ മാത്യൂസ്

Recent Posts

ബ്ലാക്കില്‍ കിടിലന്‍ പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ബ്ലാക്കില്‍ അടിപൊളിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago