Categories: latest news

പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും: അമൃത സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ഇപ്പോള്‍ അമൃത പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. നമ്മുടെ നാട്ടിലൊരു രീതിയുണ്ട്, പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും. പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍. ഞാന്‍ അത് മനസ്സിലാക്കിയത് ഞാന്‍ എന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നു തുറന്നു പറഞ്ഞപ്പോഴാണ്. നല്ല രീതിയിലുള്ള തുറന്നുപറച്ചിലുകള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതു മനസ്സില്‍ തരുന്ന സമാധാനത്തിന് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചു വലിയ മൂല്യമുണ്ട്. ഇന്ന് ഞാന്‍ അത് അറിയുന്നു. ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നു പൂര്‍ണമായി തുറന്നുപറഞ്ഞില്ലെങ്കിലും എന്താണു സംഭവിച്ചതെന്നു കുറേയെങ്കിലും തുറന്നുപറഞ്ഞത് എനിക്കു വലിയ ആശ്വാസം നല്‍കി എന്നും അമൃത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വെള്ളിത്തിരയ്ക്കപ്പുറം ‘സോൾ സിസ്റ്റേഴ്സ്’; സോഷ്യൽ മീഡിയയെ മയക്കി ഋതികയുടെയും ശാലിനിയുടെയും ചിത്രങ്ങൾ!

സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…

59 minutes ago

തളരുമ്പോൾ താങ്ങായി അമ്മ; അനുപമയുടെ ‘തണൽ’ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…

1 hour ago

കാലം മാറിയിട്ടും മാറാത്ത ആത്മബന്ധം; വിജയരാഘവനൊപ്പമുള്ള അപൂർവ്വ നിമിഷങ്ങൾ പങ്കുവെച്ച് ജയശ്രീ

വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…

1 hour ago

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

20 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

20 hours ago