Categories: Gossips

കനത്ത പരാജയമായി മമ്മൂട്ടി ചിത്രം; തിയറ്ററുകളില്‍ സംഭവിച്ചത് എന്താണ് ?

മലയാളത്തില്‍ തുടര്‍ച്ചയായി മികച്ച സിനിമകളുടെ ഭാഗമാകുന്ന മമ്മൂട്ടിക്ക് തെലുങ്കില്‍ അടിതെറ്റി. മഹി വി രാഘവ് സംവിധാനം ചെയ്ത ‘യാത്ര 2’ തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മുടക്ക് മുതല്‍ തിരിച്ചു പിടിക്കാന്‍ പോലും ചിത്രത്തിനു സാധിച്ചിട്ടില്ല. വേള്‍ഡ് വൈഡായി 7.25 കോടി മാത്രമാണ് ചിത്രം ആദ്യവാരം കളക്ട് ചെയ്തത്. ആദ്യവാരം പിന്നിട്ടപ്പോള്‍ 5.55 കോടി മാത്രമായിരുന്നു ഇന്ത്യയിലെ നെറ്റ് കളക്ഷന്‍. വേള്‍ഡ് വൈഡ് 10 കോടി പോലും കളക്ട് ചെയ്യാന്‍ സാധിക്കാതെ യാത്ര 2 വാഷ്ഔട്ട് ആകുന്ന സ്ഥിതിയാണ് ഇപ്പോള്‍.

തെലുങ്കില്‍ റിലീസ് ചെയ്തിരിക്കുന്ന യാത്ര 2 വില്‍ അരമണിക്കൂറില്‍ താഴെയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ അഭിനയിച്ചിരിക്കുന്നു. കാമിയോ റോള്‍ ആണെങ്കിലും യാത്ര 2 വിന് വേണ്ടി വന്‍ പ്രതിഫലമാണ് മമ്മൂട്ടി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഹി വി രാഘവ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി ഉന്നമിട്ടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് യാത്ര 2 വിന് പ്രചരണം നല്‍കുന്നത്. ഈ രാഷ്ട്രീയ പ്രചരണം തന്നെയാണ് തിയറ്ററുകളില്‍ ചിത്രത്തിനു തിരിച്ചടിയായത്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

1 hour ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago