Mohanlal
ഫൈനല്‍ കളക്ഷനില്‍ 30 കോടി തൊടാന്‍ സാധിക്കാതെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ആഗോള തലത്തില്‍ ചിത്രത്തിനു നേടാന്‍ സാധിച്ചത് 29.85 കോടിയാണ്. കേരള ബോക്സ്ഓഫീസില്‍ നിന്ന് 14.42 കോടിയും ഓവര്‍സീസില്‍ നിന്ന് 13.13 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തിനു പുറത്തുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി വാലിബന് ആകെ നേടാനായത് 2.3 കോടി മാത്രമാണ്.
വന്‍ മുതല്‍മുടക്കിലാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. ഏകദേശം 50 കോടിയാണ് ചിത്രത്തിന്റെ ചെലവ്. വേള്‍ഡ് വൈഡ് ബിസിനസ് നോക്കിയാലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ വാലിബന് സാധിച്ചിട്ടില്ല. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമായതിനാല്‍ വലിയ ഹൈപ്പോടെയാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഫാന്‍സ് ഷോയ്ക്ക് പിന്നാലെ ചിത്രത്തിനു മോശം അഭിപ്രായം ലഭിച്ചത് ബോക്സ്ഓഫീസിലും തിരിച്ചടിയായി.
അതേസമയം മലൈക്കോട്ടൈ വാലിബന്‍ ഫെബ്രുവരി 23 മുതല്‍ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് സംപ്രേഷണ അവകാശം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…