Categories: latest news

കാറിലേക്ക് കയറുമ്പോള്‍ മുകളില്‍ നിന്ന് മാറിടം ഷൂട്ട് ചെയ്യുന്നു, എന്തുകൊണ്ടാണ് മുഖത്ത് നോക്കി ഷൂട്ട് ചെയ്യാത്തത്: മീനാക്ഷി

വസ്ത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്ന സദാചാരവാദികളേയും തന്റെ ചിത്രങ്ങള്‍ ദുരുപയോഗിക്കുന്ന ഓണ്‍ലൈണ്‍ പാപ്പരാസികളേയും വിമര്‍ശിച്ച് നടി മീനാക്ഷി രവീന്ദ്രന്‍. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ചില ആളുകളുടെ ചിന്താരീതികള്‍ക്ക് കുഴപ്പമുണ്ടെന്നും മീനാക്ഷി പറഞ്ഞു. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മീനാക്ഷി മനോരമ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമല്ലേ. നാടിന്റെ സംസ്‌കാരം ഒക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണ്. നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന എന്തെല്ലാം കാര്യങ്ങള്‍ പരിണമിച്ചു വന്നിട്ടുണ്ട്. പക്ഷേ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മാത്രം ഇപ്പോഴും സദാചാരവുമായി വരും. വസ്ത്രധാരണം എന്റെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്. ഞാന്‍ അതില്‍ തൃപ്തയാണ്. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കിഷ്ടമുള്ളതു പോലെ ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ല. വസ്ത്രധാരണം മറ്റെന്തിനോ ഉള്ള ‘യെസ്’ അല്ല. നമ്മള്‍ എങ്ങനെ വസ്ത്രമിട്ടാലും അതുവെച്ച് നമ്മളെ ജഡ്ജ് ചെയ്യാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല,’ മീനാക്ഷി പറഞ്ഞു.

‘ ഞാന്‍ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വീഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലര്‍ അതിലൂടെ എന്റെ സ്വകാര്യ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോള്‍ പോലും മുകളില്‍ നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്തു സ്ലോ മോഷനില്‍ എഡിറ്റ് ചെയ്തിടുകയാണ്. വീഡിയോയില്‍ കാണുമ്പോള്‍ ഭയങ്കര വൃത്തികേടാണ്. അതിലേക്കു സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവര്‍ അത് പോസ്റ്റ് ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടി വരുമ്പോള്‍ അവളുടെ മുഖത്തു നോക്കി മുന്നില്‍ നിന്ന് ഷൂട്ട് ചെയ്യാന്‍ കഴിയാത്തത്,’ മീനാക്ഷി ചോദിച്ചു.

അനില മൂര്‍ത്തി

Recent Posts

നാഗ ചൈതന്യ വിവാഹമോചനത്തിന് സമാന്തയ്ക്ക് 200 കോടി നല്‍കിയോ? പുതിയ ചര്‍ച്ച

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

8 hours ago

സ്വരുക്കൂട്ടി വെക്കുന്ന പണവും തട്ടിയെടുത്ത് കൊണ്ട് പോകുന്ന ആണുങ്ങളുണ്ട്: രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

8 hours ago

സിന്ധു ഗര്‍ഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല: കൃഷ്ണ കുമാര്‍

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

8 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

മനോഹരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

കിടിലന്‍ പോസുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago