Categories: latest news

എന്തുകൊണ്ട് പറഞ്ഞില്ലെന്ന് വീട്ടുകാര്‍ ചോദിച്ചു: മനസ് തുറന്ന് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഈയടുത്താണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു.

ഇപ്പോള്‍ ഇവരുടെ പ്രണയത്തെക്കുറിച്ച് വീട്ടുകാര്‍ സംസാരിക്കാത്തതിനെക്കുറിച്ച് പറയുകയാണ് ദിയ. പൊതുവെ ഒരു ആണ്‍ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറയുന്നത് കുടുംബത്തെ മൊത്തം വിളിച്ച് കൊണ്ട് വന്നല്ല. വിദേശത്ത് നിന്നുള്ള വീഡിയോ കണ്ടാലും അതില്‍ ഒരു പത്ത് ശതമാനത്തിന് മാത്രമേ കുടുംബം ഇന്‍വോള്‍വ് ചെയ്യുന്നുള്ളൂ. ആണിനും പെണ്ണിനും ഇഷ്ടമാണെങ്കില്‍ അത് മതി. വീട്ടുകാരോട് സംസാരിച്ച് അവരെക്കൊണ്ട് സമ്മതിപ്പിക്കുകയെന്നത് അവരുടെ ടാസ്‌കാണ്. പുള്ളിക്കാരന്റെ വീട്ടില്‍ എല്ലാം അറിയാം. എന്റെ വീട്ടില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഇതുവരെയും നെഗറ്റീവ് ഫീല്‍ ഒന്നും വന്നിട്ടില്ല. പക്ഷെ എന്തുകൊണ്ട് ഞങ്ങളോട് പറഞ്ഞില്ലെന്ന് എല്ലാവരും ചോദിച്ചു. അമ്മാ, എനിക്കതാെരു സര്‍പ്രൈസ് ആയിരുന്നു. ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ട് നടന്നില്ലെങ്കില്‍ ഞാന്‍ കിളിയാകുമെന്ന് പറഞ്ഞു. പുള്ളിക്കാരന്റെ അമ്മ എന്തുകൊണ്ട് എന്നെ ക്ഷണിച്ചില്ല എന്നേ ചോദിച്ചുള്ളൂ,’ എന്നും ദിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago