Categories: latest news

ഭര്‍ത്താവിന്റെ ആദ്യ വിവാഹമാണോ? ബിഗ്‌ബോസ് താരം ശാലിനി പറയുന്നു

ബിഗ്‌ബോസിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി. നാട്ടിന്‍പുറത്തുകാരിയായ ശാലിനിക്ക് ബിഗ്‌ബോസില്‍ അധിക ദിവസം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ഈയടുത്തായിരുന്നു ശാലിന് വിവാഹിതയായത്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ഇപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കുടുംബത്തെക്കുറിച്ച് ശാലിനി പങ്കുവെച്ച കുറിപ്പാണ് വൈറാലിയിരിക്കുന്നത്.

കൂട്ടിയും കുറച്ചും മാറ്റുരച്ചും ബന്ധത്തിന് വിലയിടാതെ അനിയന്റെ ഇഷ്ടത്തിനൊപ്പം നിന്ന ഏട്ടനും ഏട്ടത്തിയമ്മയും നാലുചുറ്റും കേള്‍ക്കാന്‍ ഇടയുള്ളതൊന്നിനും ചെവികൊടുക്കാതെ മകളായി മകന്റെ ഭാര്യയെ സ്വീകരിക്കാന്‍ മുന്നോട്ട് വന്ന അമ്മയും കൂടപ്പിറപ്പുകളുമാണ് ഈ ഫ്രെയ്മുകളിലുള്ളത്. വിവാഹവിശേഷങ്ങള്‍ ചോദിക്കുന്നതില്‍ കൂടുതല്‍ കേട്ടത്,, ‘ഭര്‍ത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാര്‍ അംഗീകരിക്കുമോ,,? ‘എന്നതായിരുന്നു. സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളില്‍ ഒന്ന് മാത്രം; അങ്ങിനെയാണ് ഞാനതിനെ കണ്ടത്.

ശരിയാണ് ഒരു കുഞ്ഞുള്ള വിവാഹമോചിതയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാന്‍ വിവാഹിതനല്ലാത്ത ഒരാള്‍ മുന്നോട്ട് വരുമോ;ഇനി വന്നാല്‍ തന്നെയും കുടുംബം അംഗീകരിക്കുമോ, എന്ന് തുടങ്ങിയ സംശയങ്ങള്‍ സാധാരണ സമൂഹത്തില്‍ പലര്‍ക്കും ഉണ്ടാവുന്നതാണ്. സംരക്ഷിക്കാമെന്ന് വാക്കുകൊടുക്കുവാനും അപലയോട് സഹതാപം പങ്കുവെക്കുവാനും നിരവധി പേര്‍ മുന്നോട്ട് വന്നേക്കാം,, കയത്തില്‍ താണു പോവുമ്പോള്‍ കൈ തന്ന് ചേര്‍ത്ത് നിര്‍ത്തുവാന്‍ കഴിയുന്നവനാണ് പുരുഷന്‍ എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു. അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ് എന്നുമാണ് ശാലിനി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

19 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദിവ്യ പ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…

19 hours ago

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

4 days ago