Categories: latest news

മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഇതിനേക്കാള്‍ ചെലവില്‍; ബോക്‌സ്ഓഫീസ് പരാജയം വിലയ്‌ക്കെടുക്കുന്നില്ല !

മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉറപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍. ആദ്യ ഭാഗം ബോക്സ്ഓഫീസില്‍ വിജയമായാല്‍ മാത്രമേ രണ്ടാം ഭാഗത്തെ കുറിച്ച് ഗൗരവമായി ആലോചിക്കൂ എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആദ്യ നിലപാട്. എന്നാല്‍ ചിത്രം ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഭാഗം വലിയൊരു ക്യാന്‍വാസില്‍ തന്നെ ഒരുക്കാന്‍ ആലോചിക്കുന്നതായി സംവിധായകനും നിര്‍മാതാവും പറയുന്നത്.

മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം കുറച്ചുകൂടി വലുതായിരിക്കും. കഥാപാത്രങ്ങളും വലുത് തന്നെ. മലൈക്കോട്ടൈ വാലിബന്‍ ഒന്നാം ഭാഗത്തിലെ പോലെ തന്നെ ഇന്ത്യന്‍ ഭൂപ്രദേശം തന്നെയായിരിക്കും ചിത്രത്തിന്റെ പശ്ചാത്തലമെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. ഇപ്പോഴത്തെ ഡീഗ്രേഡിങ്ങോ ബോക്സ്ഓഫീസിലെ മോശം പ്രകടനമോ വാലിബന്റെ രണ്ടാം ഭാഗത്തെ ബാധിക്കില്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണും പറഞ്ഞു. ആദ്യ ഭാഗത്തെ പോലെ വലിയൊരു ക്യാന്‍വാസില്‍ തന്നെയായിരിക്കും രണ്ടാം ഭാഗവും പ്രേക്ഷകരിലേക്ക് എത്തുക.

Malaikottai Vaaliban

രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കിയാണ് മലൈക്കോട്ടൈ വാലിബന്‍ അവസാനിക്കുന്നത്. വാലിബനും അയ്യനാര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ പ്രമേയമാകുക. സിനിമയുടെ എന്‍ഡ് കാര്‍ഡിലും രണ്ടാം ഭാഗത്തെ കുറിച്ച് എഴുതി കാണിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

4 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

4 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

4 hours ago