Categories: Gossips

മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം വരുമോ?

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ വന്‍ പരാജയത്തിലേക്ക്. റിലീസ് ചെയ്ത് അഞ്ചാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ആദ്യ ദിനത്തേക്കാള്‍ 90 ശതമാനമാണ് ബോക്സ്ഓഫീസ് കളക്ഷനില്‍ കുറവ്. വന്‍ മുതല്‍ മുടക്കില്‍ തിയറ്ററുകളിലെത്തിയ വാലിബന്‍ ബോക്സ്ഓഫീസ് പരാജയം ഉറപ്പിച്ചു കഴിഞ്ഞു.

ട്രാക്കേഴ്സായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനമായ ഇന്നലെ വെറും 65 ലക്ഷം മാത്രമാണ് ചിത്രം ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. റിലീസ് ദിവസം 5.65 കോടിയായിരുന്നു വാലിബന്റെ ബോക്സ്ഓഫീസ് കളക്ഷന്‍. ചിത്രത്തിന്റെ ആകെ നെറ്റ് കളക്ഷന്‍ 11.45 കോടിയായി. വേള്‍ഡ് വൈഡ് ഗ്രോസ് 21.75 കോടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 50 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Malaikottai Vaaliban

കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ കഴിയാത്തതാണ് വാലിബന് തിരിച്ചടിയായത്. അഞ്ചാം ദിനമായ ഇന്നലെ കേരളത്തില്‍ വെറും 12.81 ശതമാനം മാത്രമായിരുന്നു വാലിബന്റെ ഒക്യുപ്പന്‍സി. ബോക്സ്ഓഫീസില്‍ നിരാശപ്പെടുത്തിയതോടെ വാലിബന്റെ രണ്ടാം ഭാഗവും പ്രതിസന്ധിയിലാണ്. ആദ്യ ഭാഗം ബോക്സ്ഓഫീസില്‍ വിജയിച്ചാല്‍ മാത്രമേ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാന്‍ സാധിക്കൂ എന്നാണ് റിലീസിനു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

4 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

4 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

4 hours ago