Categories: latest news

വിമാനത്തില്‍ വച്ച് ഛര്‍ദ്ദിച്ച് അവശയായി അഹാന കൃഷ്ണ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.

അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

ഇപ്പോഴിതാ അത്തരത്തില്‍ ഒരു യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് ആരാധകരുമായി പങ്കുവക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഫ്‌ലൈറ്റ് യാത്രക്കിടെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാകുന്നത്. 45 മിനിട്ട് വിമാനയാത്രക്കിടെ നാല് തവണ ഛര്‍ദ്ദിച്ചു. തലേദിവസം കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതാണെന്ന് ഉറപ്പാണ്. അല്ലാതെ യാത്രക്കിടെ സംഭവിക്കാറുള്ള മോഷന്‍ സിക്‌നസ് ഒന്നും എനിക്കില്ല.

ഒപ്പം യാത്ര ചെയ്തിരുന്ന ഒരു ഡോക്ടറും മറ്റ് യാത്രക്കാരും എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തു. ആ സമയത്ത് എനിക്കൊപ്പമുണ്ടായിരുന്ന പലരും വൊമിറ്റ് ബാഗ് തന്ന് സഹായിച്ചു ഛര്‍ദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തില്‍ എയര്‍ ഹോസ്റ്റസ് എത്തി സമാധാനിപ്പിച്ചു.  എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി രവീന്ദ്രൻ, ഫാഷൻ പ്രേമികൾ ആവേശത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…

6 hours ago

തീയേറ്ററുകൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബോക്സ് ഓഫീസിൽ കുതിപ്പ്!

ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…

7 hours ago

അന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ ക്ലാസിന് പുറത്ത്; സല്‍മാന്‍ ഖാന്റെ ജീവിതം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…

15 hours ago

പ്രണയം എന്ത് കൊണ്ട് രഹസ്യമാക്കി; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ്…

15 hours ago

ഒന്നര വര്‍ഷത്തിന് ശേഷം ബ്രേക്ക് അപ്പായി; ജേസണ്‍

സംവിധായകനും നടന്‍ വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ്…

15 hours ago