ചലച്ചിത്ര നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് രാജേഷ് മാധവന്‍. റാണി പത്മിനി,മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ വിവാഹ വാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദീപ്തി കാരാട്ട് ആണ് വധു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളുകൂടിയാണ് ദീപ്തി കാരാട്ട്. മാത്രമല്ല, ആര്‍ട്ടിസ്റ്റും പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയാണ് ദീപ്തി. ഇരുവരുടെയും പ്രണയവിവാഹമാണ്.
കാസര്‍കോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയില്‍ എത്തിയ ആളാണ് ഇദ്ദേഹം. അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി തുടക്കം കുറിച്ച രാജേഷ് പിന്നീട് നടനായി തിളങ്ങി.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്വി റാം.…