Categories: Videos

‘ധൈര്യമായി ഉറങ്ങിക്കോളൂ’ ആരാധകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ലാലേട്ടന്‍; വാലിബന്‍ വരാര്‍ !

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ നാളെ മുതല്‍ തിയറ്ററുകളില്‍. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് വാലിബനെ കാണാന്‍ കാത്തിരിക്കുന്നത്. ഈയടുത്തൊന്നും കാണാത്ത വിധം വലിയ ആത്മവിശ്വാസത്തോടെയാണ് മോഹന്‍ലാല്‍. തനിക്ക് ഏറെ ആത്മസംതൃപ്തി നല്‍കിയ ചിത്രമാണ് വാലിബനെന്ന് പ്രചാരണ വേളയില്‍ ലാല്‍ പറഞ്ഞിരുന്നു. ആരാധകരുമായുള്ള ക്ലബ് ഹൗസ് ചര്‍ച്ചയില്‍ വാലിബനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ നിങ്ങള്‍ പരിഭ്രമിക്കേണ്ട…! എന്തിനാണ് നിങ്ങള്‍ ടെന്‍ഷനടിക്കുന്നത്? നമ്മലൊരു ഗംഭീര സിനിമ ചെയ്തിരിക്കുന്നു. സന്തോഷത്തോടെയിരിക്കുക, നന്നായി ഉറങ്ങൂ. വളരെ പോസിറ്റീവ് ആയി ചിന്തിക്കൂ. നമ്മള്‍ ഈ സിനിമ ആഘോഷമാക്കും,’ ലാല്‍ പറഞ്ഞു. മാസ് മാത്രം പ്രതീക്ഷിച്ചു വാലിബന് കയറരുതെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നല്‍കുന്ന മറ്റൊരു നിര്‍ദേശം. ലിജോ ജോസ് പെല്ലിശ്ശേരിയുടേതായ ഒരു ക്ലാസ് ടച്ചും സിനിമയ്ക്ക് ഉണ്ടെന്ന് ലാല്‍ പറഞ്ഞു.

റിലീസ് ദിനത്തില്‍ തന്നെ ഒട്ടേറെ റെക്കോര്‍ഡുകള്‍ വാലിബന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വേള്‍ഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ 6.30 മുതല്‍ മിക്കയിടത്തും ഫാന്‍സ് ഷോ ആരംഭിക്കും. രാവിലെ ഒന്‍പതോടെ വാലിബന്റെ ആദ്യ പ്രതികരണങ്ങള്‍ വന്നുതുടങ്ങും. പ്രീ-സെയിലില്‍ മൂന്ന് കോടിക്ക് അടുത്ത് സ്വന്തമാക്കാന്‍ വാലിബന് സാധിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ-സെയില്‍ വാലിബന്റെ പേരിലാകും. ആദ്യദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ആറ് കോടിയെങ്കിലും വാലിബന്‍ കളക്ട് ചെയ്യും. ഒരു മലയാള സിനിമയുടെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആയിരിക്കും ഇത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago