Fahad faasil
‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശം’ സിനിമയുടെ ടീസര്‍ എത്തി. ഫഹസ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം ഏപ്രില്‍ 11 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ടീസറില്‍ ഫഹദിന്റെ അഴിഞ്ഞാട്ടമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ഫഹദിനു പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജീന്‍ ഗോപു, ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. രംഗന്‍ എന്ന ഗുണ്ടയായാണ് ഫഹദ് എത്തുന്നത്. രോമാഞ്ചം സിനിമയുടെ സ്പിന്‍ ഓഫ് ആണ് ആവേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക. കോളജ് കുട്ടികളും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്നതാണ് ചിത്രം. നസ്രിയ നസീം, അന്‍വര്‍ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണ്. ജിത്തു മാധവന്‍ തന്നെയാണ് തിരക്കഥ. ഡിഒപി സമീര്‍ താഹിര്‍, സംഗീതം സുഷിന്‍ ശ്യാം.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…