Categories: Gossipslatest news

മലൈക്കോട്ടൈ വാലിബന് ഹൈപ്പ് കുറവാണോ? റിലീസ് ചെയ്യാന്‍ ഇനി ഏഴ് ദിവസങ്ങള്‍ കൂടി

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ ജനുവരി 25 ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുകയാണ്. വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ വാലിബന്റെ വരവിനു വേണ്ടി കാത്തിരിക്കുന്നത്. കേരളത്തില്‍ ഉടനീളം ഫാന്‍സ് ഷോയ്ക്കുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. അതേസമയം അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി കൊടുക്കുന്നില്ല എന്ന പരാതിയും ആരാധകര്‍ക്കുണ്ട്.

Malaikottai Valiban

റിലീസ് ചെയ്യാന്‍ ഇനി പത്ത് ദിവസങ്ങള്‍ പോലുമില്ല. എന്നിട്ടും പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗത്തു നിന്ന് ആവശ്യമായ പ്രചാരണ പരിപാടികള്‍ നടക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഫാന്‍സ് ഷോയ്ക്ക് ശേഷം സാധാരണ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ കുറച്ചുകൂടി പബ്ലിസിറ്റി ആവശ്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഒടിയന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകള്‍ക്ക് സംഭവിച്ചതു പോലെ ഓവര്‍ ഹൈപ്പ് തിരിച്ചടിയാകാതിരിക്കാന്‍ വാലിബന്റെ അണിയറ പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം പബ്ലിസിറ്റി കുറയ്ക്കുന്നതാകുമെന്ന മറ്റൊരു അഭിപ്രായവും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഉണ്ട്.

ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ്, യൂഡ്‌ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago