Jayaram Movie, Abraham Ozler
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘എബ്രഹാം ഓസ്ലര്‍’ വന്‍ വിജയത്തിലേക്ക്. റിലീസ് ചെയ്തു മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കേരള ബോക്സ്ഓഫീസ് കളക്ഷന്‍ എട്ട് കോടി കടന്നു. ആദ്യ ദിനത്തേക്കാള്‍ കളക്ഷനാണ് റിലീസ് ചെയ്തു മൂന്നാം ദിനമായ ശനിയാഴ്ച പടത്തിനു ലഭിച്ചത്. ഞായറാഴ്ച ചിത്രത്തിന്റെ കേരള കളക്ഷന്‍ മൂന്ന് കോടി കടന്നു.
ആദ്യ ദിനം കേരളത്തില്‍ നിന്ന് 2.88 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനം അത് 2.34 കോടിയായി. മൂന്നാം ദിനമായ ശനിയാഴ്ച 2.90 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷന്‍. മമ്മൂട്ടിയുടെ അതിഥി വേഷം ഓസ്ലറിന്റെ ബോക്സ്ഓഫീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
നേരിലൂടെ മോഹന്‍ലാലിന്റെ തിരിച്ചുവരവ് ആഘോഷിച്ച മലയാളി പ്രേക്ഷകര്‍ ജയറാമിന്റെ തിരിച്ചുവരവും ആഘോഷിക്കുകയാണ്. നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ പ്രതീക്ഷ കാക്കാന്‍ താന്‍ ഇനി ശ്രമിക്കുമെന്ന് ജയറാമും പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…