Categories: latest news

ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക; രൂക്ഷമായി പ്രതികരിച്ച് ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോള്‍ തനിക്കും കുടുംബത്തിനും നേരെയുള്ള സൈബര്‍ അറ്റാക്കുകളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരം. സ്വന്തമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടാകുന്നത് നല്ലതാണ്. സ്വന്തം മതത്തെ ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷെ, നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവും പിന്തുടരുന്നില്ലെന്ന് കരുതി മറ്റൊരാളെപ്പറ്റി എന്തും പറയാം എന്ന് കരുതരുത്. മരണത്തോട് പോലും ബന്ധപ്പെട്ട വാക്കുകള്‍. അത് നിങ്ങളുടെ വ്യക്തിത്വത്തേയും നിങ്ങളുടെ പാര്‍ട്ടിയേയും മതത്തേയും ഉപയോഗിച്ച് നിങ്ങളെന്തിനെയാണോ പ്രതിനിധാനം ചെയ്യുന്നത് അതുമാണ് കാണിച്ചു തരുന്നത്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മഞ്ജുവിന്റെ വിവാഹം വലിയ ഷോക്കായിപോയി, നല്ല കഴിവുള്ള കുട്ടിയായിരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

1 hour ago

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

1 hour ago

ബിഗ്‌ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ല: സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

1 hour ago

ക്യൂട്ട് ഗേളായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago