പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച പ്രിയ സംവിധായകനാണ് ജൂഡ് ആന്റണി. സഹ സംവിധായകനായാണ് ജൂഡ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ക്രേസി ഗോപാലന്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.
2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര ജൂഡ് സംവിധായകനായി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്താന്‍ ജൂഡിന് സാധിച്ചിരുന്നു. ഒരു മുത്തശ്ശി ഗഥ, സാറാസ്, 2018 എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. 2018 എന്ന സിനിമയിലൂടെ വലിയ ഉയരം കീഴടക്കാനും ജൂഡിന് സാധിച്ചു.
ഇപ്പോള്‍ സ്ത്രീകളെ തന്റെ സഹസംവിധായകരായി നിര്‍ത്താത്തതിനെക്കുറിച്ച് പറയുകയാണ് ജൂഡ്. സിനിമകളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കാറില്ല. പക്ഷെ ചില സമയത്ത് അങ്ങനെ നോക്കേണ്ടി വരുന്നത് കൊണ്ടാണ് പേടിച്ച് മാറുന്നത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി ഒരു പെണ്‍കുട്ടിയെയും വെക്കാറില്ല. ഞാനെന്റെ അസിസ്റ്റന്റ് ഡയറക്ടറോടൊക്കെ ഭയങ്കര ദേഷ്യത്തില്‍ സംസാരിക്കും. ഏതെങ്കിലും സമയത്ത് അറിയാതെ പറഞ്ഞ് പോയാല്‍ മീടൂ എന്ന് പറഞ്ഞ് അവളൊരു പരാതി കൊടുത്താല്‍ പിന്നെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കണം എന്നാണ് ജൂഡ് പറയുന്നത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…