Bramayugam
ഓരോ അപ്‌ഡേറ്റുകള്‍ വരും തോറും മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുകയാണ്. മമ്മൂട്ടിയുടെ ഭയപ്പെടുത്തുന്ന ലുക്കിനു പിന്നാലെ ഇപ്പോള്‍ ഭ്രമയുഗത്തിലെ മറ്റൊരു അഭിനേതാവിന്റെ ലുക്കും പുറത്തുവന്നിരിക്കുന്നു. മമ്മൂട്ടി തന്നെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതനെയാണ് ഈ പോസ്റ്ററില്‍ കാണുന്നത്. മുന്‍ പോസ്റ്ററുകള്‍ പോലെ തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ കഥാപാത്രത്തിന്റെ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം (Bramayugam) ഫെബ്രുവരിയില്‍ റിലീസ് ചെയ്തേക്കും. ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ദുര്‍മന്ത്രവാദിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് വിവരം. ഫെബ്രുവരി 15 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്..…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…