Categories: latest news

കാത്തിരിപ്പിന് അവസാനം; ഉടല്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടല്‍ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. ജനുവരി അഞ്ചിനാണ് സൈന പ്ലേയിലൂടെ ഉടല്‍ ഒടിടിയില്‍ എത്തുക. റിലീസ് ചെയ്ത് ഒരു വര്‍ഷത്തിനു ശേഷമാണ് ഉടലിന്റെ ഒടിടി റിലീസ്.

2022 മേയ് 20 നാണ് ഉടല്‍ തിയറ്ററുകളിലെത്തിയത്. ദുര്‍ഗ കൃഷ്ണയുടെ ചൂടന്‍ രംഗങ്ങള്‍ ഉള്ള ചിത്രം റിലീസിനു ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിനു ശേഷം ചിത്രത്തിന്റെ ഒടിടി റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Durga Krishna

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രമാണ് ഉടല്‍. മനോജ് പിള്ളയാണ് ഛായാഗ്രഹണം. വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. ഉടല്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

7 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

13 hours ago