Categories: latest news

അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്‌ലിം ആയിരുന്നു, അതിന് ശേഷം ഹിന്ദുവായി; സലിം കുമാര്‍

കോമഡിയിലൂടെ വേദികള്‍ കീഴടക്കി സിനിമയില്‍ എത്തിയ താരമാണ് സലിം കുമാര്‍.. സലിംകുമാര്‍ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിന്‍ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു.

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും, 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു

ഇപ്പോള്‍ തന്റെ പേരിന് പിന്നിലെ കഥ പറയുകയാണ് അദ്ദേഹം. സഹോദരന്‍ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണെന്ന് നോക്കാം. എന്റെ പേര് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അന്നത്തെ കാലത്തെ ചെറുപ്പക്കാര്‍ സഹോദരന്‍ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകരമായിട്ടുമുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി സ്വന്തം മക്കള്‍ക്ക് കേട്ടാല്‍ ജാതി തിരിച്ചറിയാന്‍ കഴിയാത്ത പേരുകളിടാന്‍ തുടങ്ങി. ഉദാഹരണത്തിന് എന്റെ പേര് സലീം. ജലീല്‍, ജമാല്‍, നാഷാദ് എന്നീ പേരുകള്‍ ഹിന്ദു കുട്ടികള്‍ക്ക് പ്രത്യേകിച്ച് ഈഴവ കുട്ടികള്‍ക്കൊക്കെ ഇടാന്‍ തുടങ്ങി.

അങ്ങനെ എനിക്ക് സലീം എന്ന പേര് ഇട്ടു. പേരിനൊപ്പം കുമാര്‍ വന്നതും പറയാം, ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുര എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. എന്താ കുട്ടിയുടെ പേര് എന്ന് ചോദിച്ചപ്പോള്‍ സലീം എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത് പേര് പ്രശ്‌നമാണല്ലോ ഇത് ഹിന്ദു കുട്ടിയല്ലേ എന്നാണ്. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അവിടെ വച്ച് അദ്ധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ കുമാര്‍ ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസുവരെയും ഞാന്‍ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ അങ്ങനെ വിശാല ഹിന്ദുവായി’, അദ്ദേഹം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി നസ്രിയ

ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…

8 hours ago

മൊബൈല്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു; അമരനെതിരെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി

തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന്…

8 hours ago

പുഷ്പ 2 ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഫാന്‍സ് ഷോകള്‍

പുഷ്പ 2 ന്റെ റിലീസിനായി മലയാളികള്‍ അടക്കമുള്ള…

8 hours ago

ഒരുമിച്ച് ജീവിക്കാന്‍ താല്പര്യമില്ലെന്ന് ധനുഷും ഐശ്വര്യം

ഡിവോഴ്‌സ് കേസില്‍ വാദം കേള്‍ക്കവേ തങ്ങള്‍ക്ക് ഇനി…

8 hours ago

അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു

മുന്‍കൂര്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണത്തിന് ശ്രമിച്ച…

8 hours ago

ത്രില്ലറുമായി ധ്യാന്‍ എത്തുന്നു: ഐഡിയുടെ ടീസര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന…

8 hours ago