Kannur Squad
ബോക്സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം നേര്. ഒന്‍പത് ദിവസം കൊണ്ട് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടി കടന്നു. അതിവേഗം 50 കോടി കളക്ട് ചെയ്യുന്ന മലയാള സിനിമകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നേര് ഇപ്പോള്‍.
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡാണ് നേരിന് തൊട്ടു മുന്നില്‍. ഒന്‍പതാം ദിവസം തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡും 50 കോടി നേടിയത്. വരും ദിവസങ്ങളില്‍ നിലവിലെ പ്രകടനം തുടര്‍ന്നാല്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ ആഗോള കളക്ഷന്‍ നേര് മറികടക്കും.
നാല് ദിവസം കൊണ്ട് 50 കോടി കളക്ട് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അഞ്ച് ദിവസം കൊണ്ട് 50 കോടി നേടിയ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം രണ്ടാം സ്ഥാനത്തുമാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ്. മോഹന്‍ലാല്‍ അഭിഭാഷകന്റെ വേഷത്തിലാണ് എത്തുന്നത്. അനശ്വര രാജന്‍, പ്രിയ മണി, ശാന്തി മായാദേവി, സിദ്ധിഖ്, ജഗദീഷ് എന്നിവരും നേരില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…