കോമഡിയിലൂടെ വേദികള്‍ കീഴടക്കി സിനിമയില്‍ എത്തിയ താരമാണ് സലിം കുമാര്‍.. സലിംകുമാര്‍ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിന്‍ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു.
ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും, 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.
ഇപ്പോള്‍ തന്റെ ആരോഗ്യകാര്യത്തെക്കുറിച്ച് പറയുകയാണ് സലിം കുമാര്‍. ഒരു കണ്ണട വാങ്ങാന്‍ കടയില്‍ കയറിയതാണ്. ഒരു സ്റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ദേ ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല. നടക്കാന്‍ വല്ലാത്ത പേടിയുണ്ട്. രണ്ടുമൂന്നു പ്രാവശ്യം വീണ്ടും വീണു. അപ്പൊ മനസ് പറഞ്ഞു വയസ് 54 ആയി എന്നാണ് സലിം കുമാര്‍ പറയുന്നത്.
ആഷിക് അബു ചിത്രമായ റൈഫിള് ക്ലബ്ബ് ഡിസംബര്…
വിജയ് സേതുപതി പ്രധാന വേഷത്തില് എത്തി തിയേറ്ററുകളില്…
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തില് അഭിനയിക്കുന്ന ജൂനിയര്…
നസ്രിയ നസീം, ബേസില് ജോസഫ് എന്നിവര് പ്രധാന…