Mohanlal and Jeethu Joseph
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ നാളെ തന്നെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ റിലീസ് തടയാന്‍ കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ നാളെ വിശദമായ വാദം കേള്‍ക്കും. സംവിധായകന്‍ ജീത്തു ജോസഫിനും നടന്‍ മോഹന്‍ലാലിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ തിരക്കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയതെന്നാണ് ദീപക് ഉണ്ണി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ചു വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…