Prithviraj Sukumaran
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രശാന്ത് നീല്‍ ചിത്രം സലാറിന്റെ രണ്ടാം ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ട്രെയ്‌ലറില്‍ പ്രഭാസിനൊപ്പം തിളങ്ങിയിരിക്കുകയാണ് മലയാളത്തിന്റെ പൃഥ്വിരാജും. ‘ദി ഫൈനല്‍ പഞ്ച്’ എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രഭാസും പൃഥ്വിരാജും വമ്പന്‍ മാസ് ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. സലാറിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. കെജിഎഫിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശാന്ത് നീല്‍ പ്രഭാസിനൊപ്പം ചേരുമ്പോള്‍ ഒരു മെഗാ ഹിറ്റില്‍ ചുരുങ്ങിയതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ പൃഥ്വിരാജ് ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കും സലാര്‍ എന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.
ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഡിസംബര്‍ 22 നാണ് ചിത്രത്തിന്റെ റിലീസ്.
ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം…
അര്‍ജുന്‍ സര്‍ജയുടെ 'ബ്ലാസ്റ്റ്'-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…
സോഷ്യല്‍മീഡിയില്‍ ആരാധകര്‍ക്കായി സ്‌പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്.നൃത്തവീഡിയോകള്‍…
നടന്‍ സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി എം.എല്‍.എ…
സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് നടക്കുന്നുണ്ടെന്ന്…
ഏകദേശം എല്ലാ സ്ത്രീകളുടെയും ജീവിതത്തിലൂടെ കടന്ന് പോകുന്ന…