Categories: Gossips

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ വീണ്ടും ആലോചനയില്‍

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ചെയ്യാന്‍ തീരുമാനിച്ച കുഞ്ഞാലി മരയ്ക്കാര്‍ വീണ്ടും ആലോചനയില്‍. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്ത ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലിമരയ്ക്കാര്‍ സന്തോഷ് ശിവന്‍ ഉപേക്ഷിച്ചതാണ്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ടി.പി.രാജീവനും ശങ്കര്‍ രാമകൃഷ്ണനും എഴുതിയ തിരക്കഥയാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഈ സിനിമയുടെ പ്രഖ്യാപനമാണ് ആദ്യം നടന്നതും. എന്നാല്‍ തൊട്ടുപിന്നാലെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിക്കുകയും അതിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാറില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.

Mammootty

മുഹമ്മദ് അലി മരയ്ക്കാര്‍ എന്ന നാലാമത്തെ നാവിക പടത്തലവന്റെ കഥ സിനിമയാക്കാനാണ് ടി.പി.രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചിരുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള മരയ്ക്കാര്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പര്യമുണ്ടെന്നാണ് നിര്‍മാതാവ് ഷാജി നടേശന്റെ നിലപാട്. ഇതിനായി അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

23 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

27 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

32 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago