Animal
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത അനിമല്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രം ആയിരം കോടി നേടുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. അനിമലില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത് ബോബി ഡിയോള്‍ ആണ്. അബ്രാര്‍ ഹക്ക് എന്നാണ് ബോബിയുടെ കഥാപാത്രത്തിന്റെ പേര്.
ബോബിയുടെ എന്‍ട്രി സോങ്ങായ ‘ജമാല്‍ കുഡു’ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. അനിമലിന്റെ ക്ലൈമാക്‌സില്‍ തന്റെ കഥാപാത്രം രണ്‍ബീര്‍ കപൂറിന്റെ കഥാപാത്രത്തെ ചുംബിക്കുന്ന രംഗം ഉണ്ടായിരുന്നെന്നും സിനിമയിലേക്ക് വന്നപ്പോള്‍ അത് ഡയറക്ടര്‍ നീക്കം ചെയ്തു എന്നും ബോബി ഡിയോള്‍ പറയുന്നു.
ക്ലൈമാക്‌സിലെ ഫൈറ്റ് രംഗത്തിനിടെ നിങ്ങള്‍ പരസ്പരം ചുംബിക്കണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പക്ഷേ അപ്പോഴും തര്‍ക്കം തുടരും. ഒടുവില്‍ അവന്‍ എന്നെ കൊല്ലും. ഇതായിരിന്നു ഡയറക്ടര്‍ പറഞ്ഞു തന്നത്. യഥാര്‍ഥത്തില്‍ അവിടെ ചുംബനം ഉണ്ടായിരുന്നു. പക്ഷേ സംവിധായകന്‍ അത് നീക്കം ചെയ്തു. നെറ്റ്ഫ്‌ളിക്‌സില്‍ വരാനിരിക്കുന്ന അണ്‍കട്ട് വേര്‍ഷനില്‍ ചിലപ്പോള്‍ അതുണ്ടായിരിക്കുമെന്നും ബോബി ഡിയോള്‍ പറഞ്ഞു.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…