Mohanlal
തുടര്‍ പരാജയങ്ങളാല്‍ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ഇനിയൊരു തിരിച്ചുവരവിന്റെ പാതയിലേക്കാണ് പ്രിയതാരം മോഹന്‍ലാല്‍ എത്തുന്നത്. വരാനിരിക്കുന്ന സിനിമകളെല്ലാം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ആണ് മോഹന്‍ലാലിന്റേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഡിസംബര്‍ 21 നാണ് നേര് തിയറ്ററുകളിലെത്തുക.
നേര് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്യൂട്ട് ലുക്കിലാണ് മോഹന്‍ലാലിനെ ചിത്രങ്ങളില്‍ കാണുന്നത്. പഴയ നിഷ്‌കളങ്കതയും കുസൃതിയും ലാലേട്ടനിലേക്ക് തിരിച്ചെത്തിയെന്നാണ് ആരാധകരുടെ കമന്റ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച നേര് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ത്രില്ലര്‍ അല്ല, ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നേരിന്റെ തിരക്കഥ. വിഷ്ണു ശ്യാം ആണ് സംഗീതം. സിദ്ദിഖ്, പ്രിയ മണി, അനശ്വര രാജന്‍, ജഗദീഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ എന്നിവര്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…