Animal Film
സന്ദീപ് റെഡ്ഡി വങ്കയുടെ അനിമല്‍ ബോക്‌സ്ഓഫീസില്‍ കോടികള്‍ കൊയ്തു മുന്നോട്ട്. രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പത്ത് ദിവസം കൊണ്ട് 400 കോടി നേടിയെന്നാണ് വിവരം. സ്‌കാനിക് സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 432.27 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.
ആദ്യ ആഴ്ചയില്‍ മാത്രം 338.63 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദി പതിപ്പ് 300 കോടിയിലേറെ ഇതുവരെ കളക്ട് ചെയ്തു. ദക്ഷിണേന്ത്യയിലും ചിത്രത്തിനു മികച്ച ബോക്‌സ്ഓഫീസ് പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ചിത്രം ഉടന്‍ 500 കോടി കടക്കുമെന്നാണ് വിവരം.
ബോബി ദിയോള്‍, അനില്‍ കപൂര്‍, ശക്തി കപൂര്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ അനിമലില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിനു ആദ്യ ദിനങ്ങളില്‍ പരക്കെ വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും ബോക്‌സ്ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…