Categories: Videos

മോഹന്‍ലാല്‍ അവതരിക്കുന്നു ! മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ ടീസര്‍ റിലീസ് ചെയ്തു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മരണ മാസ് ലുക്കിലാണ് മോഹന്‍ലാലിനെ ടീസറില്‍ കാണുന്നത്. മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറി തന്നെയാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം.

‘കണ്‍കണ്ടത് നിജം..കാണാത്തത് പൊയ്..നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം’ എന്ന ഡയലോഗിന്റെ ഒപ്പം മോഹന്‍ലാലിന്റെ ലുക്ക് കൂടി പ്രേക്ഷകരെ കാണിക്കുമ്പോള്‍ വരാനിരിക്കുന്നത് വമ്പന്‍ സിനിമ തന്നെയാണെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും ടീസറിന്റെ ശ്രദ്ധാകേന്ദ്രമാണ്.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഗോവിന്ദും ദീപു രാജും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണ്. മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍ ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

15 hours ago

ഗ്ലാമറസ് പോസുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

16 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago