Categories: Gossips

ബിഗ് ബോസ് ദമ്പതികള്‍ ഫിറോസും സജിനയും വേര്‍പിരിയുന്നു; ഡിവോഴ്‌സിനു കാരണം ഇതാണ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. തങ്ങള്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്തുകയാണെന്ന് സജ്ന ഒരു അഭിമുഖത്തില്‍ പറഞ്ഞു. പരസ്പര സമ്മതത്തില്‍ വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണ്. വേര്‍പിരിയലിന് കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന പറഞ്ഞു.

‘ പറയാന്‍ കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഞാനും ഫിറോസ് ഇക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. പരസ്പര ധാരണയിലൂടെയാണ് ഡിവോഴ്സ് തീരുമാനത്തിലേക്ക് എത്തിയത്. അതിനുള്ള കാരണം തികച്ചും വ്യക്തിപരമാണ്. ഒന്നിച്ചു മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണ്. ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തി ഇപ്പോള്‍ ഇല്ലാത്തതില്‍ വിഷമമുണ്ട്,’ സജ്ന പറഞ്ഞു.

Firoz and Sajina

ഇരുവരും വേര്‍പിരിയുന്നതിനു കാരണം ഷിയാസ് കരീം ആണെന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടിയും സജ്ന നല്‍കി. ‘ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളിലാണ്. ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നു എന്നൊന്നും കരുതരുത്. അതൊന്നുമല്ല, ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം. ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലര്‍ പലതും പറയുന്നുണ്ട്. അത് ഇപ്പോള്‍ വരുന്ന ചില റീല്‍സ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേര്‍പിരിയലിന് ഷിയാസുമായി യാതൊരു ബന്ധവുമില്ല. ഷിയാസിനെ ഞാന്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല,’ സജ്ന പറഞ്ഞു.

വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് അറിയില്ല. മക്കള്‍ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിനു പോയെന്നാണ് മക്കളോട് പറഞ്ഞിട്ടുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുവെന്നും സജ്ന കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

21 hours ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

21 hours ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago