Categories: latest news

ആറ് മാസത്തിനിടെ മൂന്നാം വിവാഹം; ചിത്രങ്ങൾ പങ്കുവെച്ച് അപൂർവ ബോസ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങി ഒരുപിടി കലാകാരന്മാർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതേ പട്ടികയിൽ തന്നെയുള്ള മറ്റൊരു താരമാണ് അപൂർവ ബോസ്. ചിത്രത്തിൽ ഒരു പ്രധാന കഥാപത്രത്തെ അനശ്വരമാക്കിയത് അപൂർവയായിരുന്നു. പിന്നീടും ചില സിനിമകളുടെ ഭാഗമായെങ്കിലും ഇപ്പോൾ സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുകയാണ് താരം. 

അതേസമയം സോഷ്യൽ മീഡിയയിൽ സജീവമാണ് അപൂർവ. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവാഹ ചിത്രങ്ങളാണ് അപൂർവ പങ്കുവെക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ആറ് മാസത്തിനിടെ വന്നതെല്ലാം വിവാഹ ചിത്രങ്ങളാണ്. ആറ് മാസത്തിനിടെ നടി മൂന്ന് പ്രാവശ്യം വിവാഹം ചെയ്തു എന്നതാണ് ഏറ്റവും വലിയ കൗതുകം!

ആറ് മാസം മുന്‍പായിരുന്നു അപൂര്‍വ്വ ബോസിന്റെയും ധിമന്‍ തലപത്രയുടെയും രജിസ്റ്റര്‍ വിവാഹം നടന്നത്. ഇരു കുടുംബാഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹ ചിത്രങ്ങള്‍ അപൂര്‍വ്വ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ആചാരപ്രകാരമുള്ള വിവാഹം നടത്താന്‍ സാധിക്കാത്തതിനാലാണത്രെ രജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം നടി വീണ്ടും വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചു. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളായിരുന്നു അത്. 

ഇപ്പോഴിതാ ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയിരിക്കുകയാണ് അപൂര്‍വ്വ ബോസ്. ഇത്തവണ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആചാരപ്രകാരമാണ് വിവാഹം നടന്നത്. അന്ന് കുടുംബത്തിലെ ചിലരുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് അന്ന് പെട്ടന്ന് രജിസ്റ്റര്‍ വിവാഹം നടത്തിയത് എന്നാണ് അപൂര്‍വ്വ പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

21 hours ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago