Categories: Gossips

പേരിനൊപ്പം അച്ഛന്റെ പേര്; ഡിവോഴ്‌സ് ആയോ എന്ന് സാന്ത്വനം നടിയോട് ആരാധകന്‍ !

സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപ്സര രത്നാകരന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നടന്‍ ആല്‍ബി ഫ്രാന്‍സിസ് ആണ് അപ്സരയുടെ ജീവിതപങ്കാളി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമാകുന്നു. അതിനിടയിലാണ് അപ്സരയും ആല്‍ബിയും വേര്‍പിരിഞ്ഞോ എന്ന സംശയവുമായി ഇന്‍സ്റ്റഗ്രാമില്‍ ഒരു കമന്റ് എത്തിയത്. അപ്സരയുടെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയാണ് ‘അവലോസു പൊടി’ എന്ന അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്.

Apsara – Alby

‘ അപ്സര ആല്‍ബിന്‍ എന്നല്ലേ പേര് വരേണ്ടത്? അതോ നിങ്ങള്‍ തമ്മില്‍ ഡിവോഴ്സ് ആയോ?’ എന്നാണ് കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ച് കലക്കന്‍ മറുപടിയാണ് അപ്സര പാപ്പരാസിക്ക് നല്‍കിയത്. രത്നാകരന്‍ എന്നത് അച്ഛന്റെ പേരാണെന്നും അതാണ് ഇന്‍സ്റ്റ ഐഡിയില്‍ കൊടുത്തിരിക്കുന്നതെന്നും അപ്സര പറഞ്ഞു. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൊടുക്കണോ എന്നും അപ്സര ചോദിച്ചു.

https://www.instagram.com/p/C0I9LGvpXX5/?hl=en&img_index=1

പേരിന്റെ കൂടെ അച്ഛന്റെ പേരു മാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ചിന്തിക്കുമ്പോള്‍ താങ്കളെ അറിയിക്കാമെന്നും കമന്റിട്ടയാളെ പരിഹസിച്ച് അപ്‌സര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

10 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago