Categories: latest news

എന്താണ് അച്ഛാ ഇവർ ഇങ്ങനെയൊക്കെ പറയുന്നത്? മീനാക്ഷിയുടെ ചോദ്യത്തിന് അന്ന് ദിലീപ് നൽകിയ മറുപടി

മലയാളത്തിലെ താരപുത്രിമാരിൽ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. ഇരുവരും വിവാഹമോചനം നേടിയപ്പോൾ മീനാക്ഷി പിതാവിനൊപ്പം പോവുകയായിരുന്നു. ഇപ്പോഴിത മകളെക്കുറിച്ച് കൂടുതൽ മനസ് തുറന്നിരിക്കുകയാണ് ദിലീപ്. മീനാക്ഷിയുടെ ഏറ്റവും നല്ല സുഹൃത്താണ് താനെന്ന് ദിലീപ് പറയുന്നു. തന്റെ ചെറു പ്രായത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അറിയാവുന്നതുകൊണ്ട് മകളെ ഉപദേശിക്കാറില്ല. അവൾക്ക് എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. അതിന് പിന്തുണ കൊടുക്കുകയാണ് താൻ ചെയ്യുന്നതെന്നും ദിലീപ് കൂട്ടിച്ചേർത്തു. 

മകളെയോർത്ത് അഭിമാനമാണെന്നും ദിലീപ് വ്യക്തമാക്കുന്നു. “പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ ട്രോമയിലൂടെ അവൾ കടന്നുപോയത്. ആ സമയത്തും എൻട്രൻസിനു പഠിച്ച് നല്ല നിലയിൽ പാസായി മെഡിക്കൽ വിദ്യാഭ്യാസത്തിനു യോഗ്യത നേടിയ മകളെ ഓർക്കുമ്പോൾ അഭിമാനമുണ്ട്. ക്രാഷ് കോഴ്സ് എടുത്താണ് എൻട്രൻസിനു പഠിച്ചത്. നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി. ഒരിക്കൽ പോലും എനിക്ക് മീനൂട്ടിയോട് പഠിക്ക് എന്നു പറയേണ്ടി വന്നിട്ടില്ല.” ദിലീപ് പറഞ്ഞു. 

അഭിനേതാക്കളുടെയെല്ലാം മക്കൾ സെലിബ്രിറ്റി കിഡ്സാണെന്നും നമ്മൾ അങ്ങനെ പറഞ്ഞില്ലെങ്കിലും പ്രേക്ഷകർ അവരെ അങ്ങനെയാണ് കാണുന്നതെന്നും ദിലീപ് തുടർന്നു. താരങ്ങളെ ഇഷ്ടപ്പെടുന്നവർ അവരുടെ കുടംബത്തിലും എന്തു നടക്കുന്നുവെന്നറിയാൻ വലിയ താൽപര്യം കാണിക്കാറുണ്ടെന്ന് പറഞ്ഞ ദിലീപ് അങ്ങനെ വന്ന സാഹചര്യങ്ങളിൽ മീനാക്ഷിയുടെ പ്രതികരണത്തെക്കുറിച്ചും തുറന്ന് സംസാരിച്ചു.ചിലപ്പോഴൊക്കെ ചില വാർത്തകൾ കാണുമ്പോൾ ‘എന്താണ് അച്ഛാ ഇവർ ഇങ്ങനെയൊക്കെ പറയുന്നത്’ എന്നു മീനാക്ഷി ചോദിക്കാറുണ്ടെന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ അതൊന്നും ശ്രദ്ധിക്കാൻ പോകണ്ട് അതൊക്കെ അങ്ങനെ തന്നെ നടക്കുമെന്നാണ് പറഞ്ഞു കൊടുക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

5 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

5 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

6 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

6 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 hours ago