മലയാളികളുടെ പ്രിയ താരം അനശ്വര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. താരം പുസ്തകം വായിക്കുന്ന ചിത്രങ്ങളാണ് തന്റെ വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഭിനയത്തിനപ്പുറത്തേക്ക് യാത്രയും സംസ്കാരവുമെല്ലാം ഇഷ്ടപ്പെടുന്ന അനശ്വരയുടെ ഇഷ്ട വിനോദം കൂടിയാണ് വായന. “പേജ് 286-ൽ അവൾ പ്രണയത്തിലായി” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഉദ്ദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെയാണ് 2017ൽ മലയാളം സിനിമ രംഗത്തേക്കുള്ള അനശ്വരയുടെ ചുവട് വെയ്പ്പ്. രണ്ട് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടികൊടുക്കുകയും ചെയ്തിരുന്നു.
വാങ്ക്, സൂപ്പർ ശരണ്യ, അവിയൽ, മൈക്ക് തുടങ്ങി പിന്നീടിങ്ങോട്ട് അനശ്വര മലയാള സിനിമയിൽ സജീവമായ കാലമായിരുന്നു. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…