Categories: Videos

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതലിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതല്‍ The Core’ ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് പേജ് വഴിയാണ് ട്രെയ്ലര്‍ പുറത്തിറക്കിയത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. നവംബര്‍ 23 വ്യാഴാഴ്ച ചിത്രം തിയറ്ററുകളിലെത്തും.

മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയായി ജ്യോതിക അഭിനയിക്കുന്നു. ഓമന എന്നാണ് ജ്യോതികയുടെ കഥാപാത്രത്തിന്റെ പേര്. ഭാര്യഭര്‍തൃ ബന്ധത്തിലെ സങ്കീര്‍ണതകളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്.

ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം മാത്യുസ് പുളിക്കന്‍. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സാലു കെ തോമസ്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

5 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

5 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

5 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago